ഉപന്യാസം

കേരളീയര്‍ പൊതുവേ ‘നാദ’ത്തേക്കാള്‍ ‘ഒച്ച’ക്ക് പ്രാധാ‍ന്യം കൊടുത്തവരാണെന്നു
പറയുന്നതു വികടശിരോമണി. അദ്ദേഹം കഥകളിസംഗീതത്തെപ്പറ്റി നടത്തിയ പ്രശ്നവിചാരം തുടര്‍ന്നു വായിക്കുക...



ഇഞ്ചിപ്പെണ്ണു
2008ലെ ഏറ്റവും വലിയ ഇന്ത്യന്‍ വിവാദമായ

ആണവകരാറിനെ കുറിച്ച്
തന്റെ വാദഗതികള്‍ അവതരിപ്പിക്കുന്നതു തുടര്‍ന്നു വായിക്കുക...



പൊളിറ്റിക്കലി കറക്റ്റ് എന്ന പദങ്ങള്‍ക്ക് ശരിയായ മലയാളപരിഭാഷ ഇല്ല. ഗുപ്തന്‍ പിസി യുടെ വേരുകള്‍ അന്വേഷിച്ചു പോകുന്നതു
തുടര്‍ന്നു വായിക്കുക...



വെള്ളെഴുത്തിന്റെ ‘സാഹിത്യവാരഫല‘ത്തിനെ കുറിച്ചുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗം.



എം കൃഷ്ണന്‍‌നായരുടെ ‘സാഹിത്യവാരഫല‘ത്തിന്റെ യും (അതിന്റെ സമീപകാല ദുര്‍ബലാനുകരണങ്ങളുടെയും) വരികള്‍ക്കിടയില്‍ വെള്ളെഴുത്ത് വായിക്കുന്നതു തുടര്‍ന്നു വായിക്കുക...



മലയാള ചലച്ചിത്ര ഗാനങ്ങളില്‍ നിന്ന് ഇറങ്ങി പോയ സാഹിത്യാംശത്തെ പറ്റി സെബിന്‍ അബ്രഹാം ജെക്കബ് ഉപന്യസിച്ചതു തുടര്‍ന്നു വായിക്കുക...
സിനിമ

സേതുവിന്റെ പാണ്ഡവപുരം എന്ന നോവലിനെ ബംഗാളില്‍ ഹൂഗ്ലീ നദിയുടെ തീരത്തേയ്ക്ക് മാറ്റി പ്രതിഷ്ഠിച്ചപ്പോള്‍ കിട്ടിയ നിരാകാര്‍ ഛായ എന്ന ബംഗാളി ചിത്രത്തെ പറ്റി എതിരന്‍ കതിരവന്‍ എഴുതുന്നതു തുടര്‍ന്നു വായിക്കുക...



കരാമല്‍ എന്ന ലബനീസ് ചിത്രത്തെ പറ്റി ഉഷാകുമാരി ജിയുടെ നിരുപണം തുടര്‍ന്നു വായിക്കുക...



ഷാജി കൈലാസിന്റെ ചിത്രങ്ങളുടെ കറിക്കൂട്ട് പറഞ്ഞു തരുന്നതു ദുശ്ശാസനന്റെ ലേഖനം തുടര്‍ന്നു വായിക്കുക...



തോക്ക്‌ കൊണ്ടു നടക്കുകയും ഇടി തുടങ്ങുമ്പോള്‍ തോക്ക്‌ താഴെയിട്ട്‌ ഇടിക്കുകയും ചെയ്യുന്ന സുരേഷ്‌ ഗോപി തൊട്ട് മലയാളസിനിമയിലെ പുത്തന്‍ അക്രമവാസനകളുടെ പ്രതിനിധാനങ്ങളെ കുറിച്ചു ലതീഷ് മോഹന്റെ നീരിക്ഷണങ്ങള്‍ തുടര്‍ന്നു വായിക്കുക...

കഥ


"ബാറ്റ്മേനിലെ' ജോക്കറല്ലേ നിങ്ങള്‍?"
എനിക്ക്‌ അടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം,“ ജോക്കര്‍ പറഞ്ഞു.
ട്രെയിന്‍ നിന്നു. ജോക്കര്‍ എഴുന്നേറ്റ്‌ യാത്ര പറഞ്ഞു. പെട്ടന്നാണ്‌ എനിക്കൊരു കാര്യം ഓര്‍മ്മവന്നത്‌: “നിങ്ങള്‍ മരിച്ചില്ലേ?"
സിജിയുടെ കഥ തുടര്‍ന്നു വായിക്കുക...



ഒരു സ്ത്രീകഥാപാത്രം ഇടയ്ക്കിടയ്ക്ക് കഥയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നതു തൊട്ടാണു ഹരിത ആറിന്റെ കഥ ആരംഭിക്കുന്നതു. തുടര്‍ന്നു വായിക്കുക...
ഓര്‍മ്മ

2008 ഓക്ടോബറില്‍ അന്തരിച്ച മഹമ്മൂദ് ദര്‍വിഷുമായി ചെലവഴിച്ച കുറച്ചു നേരം യുദ്ധകെടുതിയില്‍ കൂടി കടന്നു പോകുന്ന കവിയുടെ ദേശമായ പാലസ്തീനെ പറ്റി അന്‍‌വര്‍ അലിയെ ചിന്തിപ്പിക്കുന്നതു തുടര്‍ന്നു വായിക്കുക...

വാഴേങ്കട കുഞ്ചുനായര്‍ ജോസഫ് മുണ്ടശ്ശേരിയോട് പറഞ്ഞതു:‘കഥകളിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിഞ്ഞുകൂടാ.’ മഹാനായ നടനെ പറ്റി വികടശിരോമണി എഴുതിയതു തുടര്‍ന്നു വായിക്കുക..



മുംബൈ സംഭവത്തില്‍ കൊല്ലപ്പെട്ട ഷാര്‍പ് ഷൂട്ടര്‍ വിജയ് സലാസ്കറിനും എ ടി എസ് ചീഫ് ഹേമന്ത് കാര്‍ക്കരെയ്ക്കും അനോണി ആന്റണി ആദരാഞ്ജാലികള്‍ അര്‍പ്പിക്കുന്നതു തുടര്‍ന്നു വായിക്കുക...



നാഴൂരിപ്പാട്ടുകൊണ്ട് നാടാകെ കല്യാണോത്സാഹം ഉണര്‍ത്തിയ ശാന്താ പി നായര്‍ ജുലൈ 27 2008ന് ദിവംഗതയായി. എതിരന്‍ കതിരവന്‍ എഴുതിയ അനുസ്മരണം തുടര്‍ന്നു വായിക്കുക...



ജുലൈ 20 2008ല്‍ നിര്യാതനായ പ്രമുഖ ഇടതുപക്ഷ ബുദ്ധിജീവി ടി കെ രാമചന്ദ്രനെ പറ്റി കെ ഹരിദാസ് ഓര്‍മ്മിക്കുന്നതു തുടര്‍ന്നു വായിക്കുക



മേരി ജോണ്‍ തോട്ടം എന്ന മലയാളി ചൊല്ലി പതിഞ്ഞ കവിതകള്‍ എഴുതിയ കന്യാസ്ത്രീ സിസ്റ്റര്‍ മേരി ബനീഞ്ജയെ ഡാലി എഴുതിയതു തുടര്‍ന്നു വായിക്കുക...



17 ജനവരി 2008ല്‍ നിര്യാതനായ ചെസ് ഇതിഹാസമായ ബോബി ഫിഷറിനെ മൂര്‍ത്തി അനുസ്മരിക്കുന്നതു തുടര്‍ന്നു വായിക്കുക...

വായന

ലാപുടയുടെ കവിതകളെ Prophet of Frivolity പരിപൂര്‍ണ്ണമായും വ്യക്തിബദ്ധമായി (Absolutely Idiosyncratic) സമീപിക്കുന്നതു തുടര്‍ന്നു വായിക്കുക...



പരസ്യരംഗത്തിലെ അതികായനായ ക്ലോഡ് ഹോപ്കിന്‍സിന്റെ ആത്മകഥ തൊട്ട് എഴുതപ്പെടാത്ത എം ടിയുടെയും ബഷീറിന്റെയും ആത്മകഥകള്‍ വരെ പ്രതിപാദിക്കുന്ന രാം‌മോഹന്‍ പാലിയത്തിന്റെ പോസ്റ്റ് തുടര്‍ന്നു വായിക്കുക...



സഞ്ചാരം

ഒരു റെയിൽവേയോ കടൽത്തീരമോ സ്വന്തം പേരിലൊരു ടൌണോ ഇല്ലാത്ത വയനാടിനെ പറ്റി കൊച്ചുത്രേസ്യ എഴുതിയതു തുടര്‍ന്നു വായിക്കുക...



മണല്‍ക്കാട്ടില്‍ നിന്ന് ആനപ്പുറത്തേയ്ക്കുള്ള കുറുമാന്റെ യാത്രകുറിപ്പ് തുടര്‍ന്നു വായിക്കുക...
അഭിമുഖം

സംവിദാനന്ദുമായി സക്കറിയ ഹരിദ്വാറില്‍ വച്ചു സംസാരിച്ചപ്പോള്‍ അതില്‍ മതവും രാഷ്ട്രീയവും കൂടുതല്‍, സാഹിത്യം കുറവ്. തുടര്‍ന്നു വായിക്കുക...
പോസ്റ്റുകള്‍

ഇ എ ജബ്ബാര്‍ ഇസ്ലാമിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിശിതമായ കാഴ്ചപ്പാടിനെ കുറിച്ച് എഴുതുന്നതു തുടര്‍ന്നു വായിക്കുക...



ആഗോളസാമ്പത്തികമാന്ദ്യം മലമൂട്ടിലെ സിജിമോന്‍ എന്ന റബ്ബറ് കര്‍ഷകനെ എങ്ങനെ ബാധിച്ചുവെന്നു ബെര്‍ളി തോമസ് എഴുതിയതു തുടര്‍ന്നു വായിക്കുക...



നാട് വികസിക്കുമ്പോള്‍ നഷ്ടപ്പെടുന്ന ഒരിടമുണ്ടു: മൈതാനങ്ങള്‍. അവയെ പറ്റി രാധേയന്‍ എഴുതിയതു തുടര്‍ന്നു വായിക്കുക...



പുകവലിനിരോധനിയമത്തെ കുറിച്ച് Prophet of Frivolity ട്രിപ്പോളിയിലേയും, ദുബൈയിലും ഭാരതപുഴയുടെയും എറണാകുളം കായലിന്റെയും തീരങ്ങളിലും വലിച്ച പുകയുടെ ഓര്‍മ്മകളില്‍ എഴുതുന്നതു തുടര്‍ന്നു വായിക്കുക...



ക്ഷുരകന്‍ തുടങ്ങിയ എതിര്‍ലിംഗ പദമില്ലാത്ത പുലിംഗ പദങ്ങളെ കുറിച്ച് മോളമ്മയുടെ വിചാരങ്ങള്‍ തുടര്‍ന്നു വായിക്കുക...



അക്ഷരദ്വിതീയ തുടങ്ങിയ സമീപകാലത്തു കേരളത്തില്‍ പ്രചരിക്കുന്ന ഉത്സവങ്ങളുടെ പുറകില്‍ വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ ആണെന്നു ചിത്രകാരന്‍ അഭിപ്രായപ്പെടുന്നതു തുടര്‍ന്നു വായിക്കുക...



'ഹേ രാം' എന്നു പറഞ്ഞു മരിച്ച ഗാന്ധിജി, 'പിതാവേ, എന്തിനു നീ എന്നെ കൈ വെടിഞ്ഞു', എന്നു അന്തിമ നിമിഷങ്ങളില്‍ പറഞ്ഞ നാസ്രേയനായ യേശു തുടങ്ങി പല പ്രസിദ്ധരുടെ മരണമൊഴികള്‍ ഡിങ്കന്‍ പരിശോധിക്കുന്നതു തുടര്‍ന്നു വായിക്കുക...


ബ്ലോഗിങ്

മാതൃഭൂമി വാരിക ബ്ലോഗുകളെ തെരഞ്ഞെടുത്തു ആഴ്ചതോറും പ്രസിദ്ധീകരിക്കുന്നതിനെ പറ്റി ഉമേഷ് എഴുതിയതു തുടര്‍ന്നു വായിക്കുക...



മലയാളം ബ്ലോഗെഴുത്തുകാര്‍ക്കെതിരെ അച്ചടിമാദ്ധ്യമത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ബ്ലോഗര്‍ നടത്തിയ ഭര്‍ത്സനങ്ങളെ പറ്റി അഞ്ചല്‍കാരന്‍ എഴുതിയതു തുടര്‍ന്നു വായിക്കുക...



ബ്ലോഗ് അങ്കതട്ടാണെങ്കില്‍ അതില്‍ പോസ്റ്റ് കുറിക്കുന്ന പപ്പൂസിനെ തുടര്‍ന്നു വായിക്കുക...
കവിത

ശരിക്കും
പറഞ്ഞാല്‍ ഗള്‍ഫിലെ ലേബര്‍ കാമ്പ് വീടു തന്നെയാണു. അവിടത്തെ കട്ടില്‍ പൂമുഖവും. രണ്ടു കട്ടിലുകള്‍ക്ക് ഇടയിലുള്ള സ്ഥലമോ കുട്ടികള്‍ക്ക് കളിക്കാന്‍ പറ്റിയ മുറ്റവും. നസീര്‍ കടിക്കാട്‌ എഴുതിയ കവിത തുടര്‍ന്നു വായിക്കുക...


സമീറ
മക്മല്‍ബഫിനൊരു പ്രേമഗാനം. സമീറയുടെ കാമുകനായ കവി ഉറക്കമിളച്ചിരുന്ന് അവളുടെ പര്‍ദ്ദകളില്‍ ചിത്രത്തുന്നലുകള്‍ പിടിപ്പിയ്ക്കും. യുടെ കവിത തുടര്‍ന്നു വായിക്കുക...



പറ. കാലമെത്ര കഴിഞ്ഞിട്ടും
എന്നെ തേടി നീ വരുന്നു.
.. വീണ്ടും കവിതയായി പൊട്ടിതെറിക്കുന്നതു (only with sheer guts one can explode oneself, u did it, എന്നു കമന്റ്) തുടര്‍ന്നു വായിക്കുക



കവിയുടെ കാമുകിയിലേയ്ക്കുള്ള ഹെയര്‍ പിന്‍ വളവുകളിലൂടെ ഉള്ള പ്രയാണങ്ങളെ പറ്റി വിമതം എഴുതിയതു തുടര്‍ന്നു വായിക്കുക...



അടുപ്പിന്റെ ചൂട് വിട്ടുമാറാത്ത ഇളയമ്മയുടെ ഓര്‍മ്മകള്‍ സൂക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ ഓര്‍ക്കാന്‍ പ്രഭയുടെ കവിത തുടര്‍ന്നു വായിക്കുക...



വള്ളി നിക്കര്‍ ഇട്ട ബാല്യം മഴയായി പെയ്യുന്നതിനെ കുറിച്ചു ജി മനു എഴുതിയ കവിത തുടര്‍ന്നു വായിക്കുക...



ഘടികാരം കണ്ടെത്തിയതിനു ശേഷം ജനിച്ച കുട്ടികള്‍ക്ക് സൂര്യനോ സഹപാഠിനിയുടെ മുഖമോ ആകാവുന്ന വൃത്തത്തെ അദ്ധ്യാപകര്‍ നിര്‍ബന്ധിച്ചു പന്ത്രണ്ടായി വിഭജിക്കുന്നതിനെ പറ്റി പി എസ് ഗോപീകൃഷ്ണന്റെ കവിത തുടര്‍ന്നു വായിക്കുക...



കോട്ടയത്തില്‍ നിന്നു തിരുവല്ലയ്ക്ക് അത്യാവശ്യമായി പോകുമ്പോള്‍ ഇടക്ക് കയറി വലിഞ്ഞു കയറുന്ന ചങ്ങനാശ്ശേരിയുടെ പ്രസക്തിയെ കുറിച്ച് ലതീഷ് മോഹന്‍ എഴുതിയ കവിത തുടര്‍ന്നു വായിക്കുക...



മുളം‌തണ്ടിന്റെ ഉള്ളില്‍നിന്ന് ശബ്ദവീചികള്‍ കുയിലായി പറക്കുന്നു, ‘പശിതന്‍ പൈക്കളെ’ മേച്ചു നടക്കുന്ന നാരായണന്‍, അങ്ങനെ പോകുന്ന സനാതനന്റെ കവിത തുടര്‍ന്നു വായിക്കുക...



വിവാഹമോചനത്തിനു അപേക്ഷിച്ചപ്പോള്‍ ആറുമാസം ഒരുമിച്ചു കഴിയുക എന്നായി കോടതി. ആ നീണ്ട മാസങ്ങളിലെ ചില നിമിഷങ്ങളെ കുറിച്ച് നന്ദനയുടെ കവിത
തുടര്‍ന്നു വായിക്കുക...




മരം, പക്ഷി, കടല്‍, മണ്ണു... ഇവയിലെല്ലാം മാതൃത്വത്തിന്റെ തുടിപ്പുകള്‍ കണ്ടെത്തുന്ന ഇഞ്ചിപെണ്ണിന്റെ കവിത തുടര്‍ന്നു വായിക്കുക...



ഈര്‍ച്ചപ്പൊടിയുടെ നനവുമണം പോലെയുള്ള ഓര്‍മ്മയുടെ ഗന്ധങ്ങള്‍... ലാപുടയുടെ കവിതതുടര്‍ന്നു വായിക്കുക...

റാഫിയുടെ ഗസലുകള്‍; മെഹ്ദി ഹസ്സന്റെ പാട്ടുകള്‍

ബ്ലോഗില്‍ മാത്രം പറ്റുന്ന ഹൈപര്‍ലിങ്കുകളുടെ ചിറകുകളിലേറ്റി റാഫി, മെഹ്ദി ഹസ്സന്‍, ബീഗം അക്തര്‍ അങ്ങനെ പല പാട്ടുകാരെ ഓര്‍മ്മകളുടെ ഇളംചായങ്ങള്‍ ചേര്‍ത്തു റാമ്മോഹന്‍ പാലിയത്ത് അവതരിപ്പിക്കുന്നതു ഇവിടെ വായിക്കുക...


റാമ്മോഹന്‍ പാലിയത്ത്
പോസ്റ്റ്പുതിയതു



തിരുവനന്തപുരത്തെ സ്റ്റാച്യൂവിലെ അരുള്‍ജ്യോതിയില്‍ നിന്നു മസാലദോശ വാങ്ങിക്കുവാന്‍ വൈമുഖ്യം കാണിച്ച ബാലവേല വിരോധിയായ അച്ഛനെ അനോണി ആന്റണി സ്മരിക്കുന്ന പോസ്റ്റ് തുടര്‍ന്നു വായിക്കുക...




ഞാന്‍ വായിച്ചോണ്ടിരുന്ന ആ ബ്ളോഗല്ല ഇത്‌. നെറയെ മാറിപ്പോയി. എല്ലാരും എല്ലാടത്തും സീരിയസ്‌ മാത്രം...കണ്ണു ചിമ്മി തൂറക്കുന്നതിനു മുന്‍പ് മാറിയ മലയാളം ബ്ലോഗിങ്ങിനെ പറ്റി കുട്ട്യേടത്തി...


രണ്ടു മുലക്കണ്ണിന്നിടയിലൂടെ
പൊക്കിള്‍ വായ്‌വരെ നീളുന്ന മൂക്ക്.
നെക്ക് ടൈയുടെ വിവിധ സാദ്ധ്യതകളെ കുറിച്ചു അനൂപ് ചന്ദ്രന്റെ കവിത ഇവിടെ വായിക്കുക...


അഞ്ചുനേരവും മുടങ്ങാതെ നിസ്കരിക്കുന്ന മുസ്ലീം ജിഹാദിയല്ലെന്നു തെളിയിക്കേണ്ട കാലത്ത്, വേദനിപ്പിക്കുന്ന സാമൂഹികദുരന്തങ്ങളില്‍ നിന്ന് ഒഴിവുകിട്ടുവാന്‍ വര്‍ഗ്ഗീയശക്തികളെ അധികാരകേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുവാന്‍ പറയുന്നതു രാജ്. തുടര്‍ന്നു വായിക്കുക...


എത്രയും ബഹുമാനപ്പെട്ട ഹുസൈന്‍ ഒബാമ പൊന്നു മൂപ്പര് കണ്ടു വായിച്ചറിയുവാന്‍, ബായക്കോട്ടു നിന്ന് കുഞ്ഞീവി എയുതുന്ന കത്ത്...
ന്നാലും ന്റെ റബ്ബേ ങ്ങള് ഇഗ്ലീസു പറയണത് കേട്ടാ ഞമ്മക്ക്‌ കൊതിയാവും. ഇങ്ങള് ഇഗ്ലീസു മീഡിയാണല്ലേ? വാഴക്കോടന്‍ എഴുതിയതു തുടര്‍ന്നു വായിക്കുക...

മലയാളം ബ്ലൊഗുകളിലെ പ്രിയപ്പെട്ട പോസ്റ്റുകള്‍ ചൂടായി കിട്ടുവാന്‍ ഉടന്‍ പോസ്റ്റല്‍ വരിക്കാരനാകുക

Subscribe in a reader

ടെംപ്ലേറ്റിനു മുള്ളുക്കാരനോട് കടപ്പാടു


A short history of origin of Blogan's Manual